നിങ്ങളുടെ ബിസിനസിന് ഇപ്പോഴും വെബ്സൈറ്റില്ലേ? കോവിഡിന് ശേഷം ഷോപ്പിംഗ് പതിവുകൾ മാറും, നിങ്ങൾ പിന്തള്ളപ്പെടും

web-designing-calicut-keralaweb-designing-calicut-kerala

web-designing-calicut-kerala

(3 മിനുട്ടിന്റെ വായന)

മുൻകാലങ്ങളിൽ കേൾക്കുകയോ കാണുകയോ ചെയ്യാത്ത വിധമാണ് കോവിഡ്-19 എന്ന അദൃശ്യ ശത്രു നമ്മുടെയെല്ലാം ജീവിതത്തിൽ മാറ്റങ്ങളുടെ വലിയ വേലിയേറ്റങ്ങൾ തീർത്തിരിക്കുന്നത്. കോവിഡിന് മുൻപും ശേഷവും എന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത് തന്നെ.ശക്തരായ പല രാജ്യങ്ങളുടെയും സാമ്പത്തിക അടിത്തറ വരെ ഇളക്കി ചൈനയിൽ നിന്നും പുറപ്പെട്ട് ലോകത്തെ പല രാജ്യങ്ങളിലുമായി അനേകായിരങ്ങളെ കൊന്നൊടുക്കിയ ഈ വൈറസ്.ഈ സമാനതകളില്ലാത്ത പ്രതിസന്ധിഘട്ടത്തിൽനിന്ന് ഇനി മുക്തി എന്ന് എന്നത് കണ്ടറിയുക തന്നെ വേണം. കുറച്ചുകാലം ഞാൻ ഇവിടെയൊക്കെത്തന്നെ കാണും എന്നാണ് ഇപ്പോൾ കോവിഡിന്റെ ഭാഷ്യം. എല്ലാവിധ മുൻകരുതലുകളോടെയുംകൂടി നമ്മൾ കോവിഡിനൊപ്പം ജീവിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് വാസ്തവം. അങ്ങനെയേ സാധിക്കൂ എന്ന് നമ്മൾ തിരിച്ചറിഞ്ഞിരിക്കുന്നു.

ഓൺലൈൻ ഷോപ്പിംഗ് കൂടുതൽ ജനകീയമാകുന്നു

കോവിഡിനു ശേഷം നമ്മുടെ ബിസിനസുകളിൽ വരാവുന്ന മാറ്റങ്ങളുടെ സാധ്യതകളാണ് ഈ ബ്ലോഗിന്റെ പ്രമേയം. ആളുകളുടെ ഷോപ്പിംഗ് സ്വഭാവങ്ങളിലെ പതിവ് രീതികൾ മാറിയിരിക്കുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.സാമൂഹിക അകലം എന്ന പുതിയ ശീലം ഓൺലൈൻ ഷോപ്പിംഗിൻറെ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്.അതിനർത്ഥം, ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്ന ബിസിനസുകൾക്ക് ആളുകൾ കൂടുതൽ മുൻഗണന നല്കാൻ തുടങ്ങിയിരിക്കുന്നു എന്ന്.

ഒരു പ്രമുഖ കൺസൾട്ടൻസി കമ്പനിയായ ക്യാപ്‌ജെമിനി(Capgemini) ഈയടുത്ത്  പുറത്തുവിട്ട സർവ്വേകണക്കുകൾ പ്രകാരം മഹാമാരിക്ക് മുമ്പ് നേരിട്ട് സ്റ്റോറുകളിൽപോയി ഷോപ്പിംഗ് നടത്തിയിരുന്നത്59% പേരായിരുന്നെങ്കിൽ മഹാമാരിക്ക് ശേഷം അത്46% പേരായി കുറയും. സർവേയിൽ പങ്കെടുത്ത89% ആളുകളും കാരണമായി പറഞ്ഞത് കോവിഡാനന്തരമുള്ള ആരോഗ്യ, സുരക്ഷാ പ്രശ്നനങ്ങളായിരുന്നു. 78% ആളുകൾ പറഞ്ഞത് ഇനിമുതൽ അവർ ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് മുൻഗണന നൽകുമെന്നാണ്.

കോവിഡിനെ പ്രതിരോധിക്കാൻ സർക്കാരുകൾ സ്വീകരിച്ച പരിപൂർണ്ണ അടച്ചുപൂട്ടൽ(lockdown) നടപടികൾ ആളുകളുടെ ഇന്റർനെറ്റ് സേർച്ചിൽ വലിയ വര്ധനാവുണ്ടാക്കിയെന്നത് വെക്തമാണ്. 50% മുതൽ70% വരെ വര്ധനവുണ്ടായെന്നാണ് ഫോബ്‌സിന്റെ കണക്ക്.പതിവിനു വിപരീതമായി ദിവസങ്ങളോളം വീട്ടകങ്ങളിൽ ഒതുങ്ങേണ്ടിവന്നതിന്റെ മുഷിപ്പിനെ നമ്മൾ അധികവും മറികടന്നത് ഇന്റർനെറ്റിലെ വിനോദ, പഠന,ഷോപ്പിംഗ് സാധ്യതകളെ ഉപയോഗപ്പെടുത്തിയായിരുന്നു. സാമൂഹിക അകലം ഷോപ്പുകളിൽനിന്നും മാർകെറ്റുകളിൽനിന്നും വിട്ടുനിൽക്കാൻ ആളുകളെ നിര്ബന്ധിതരാക്കി. അതോടെ അവർ ആശ്രയിച്ചിരുന്ന ബിസിനസുകൾക്ക് ഓൺലൈൻ സേവനങ്ങൾ ഉണ്ടോ എന്ന് പരതി. ഓൺലൈൻ സേവനങ്ങൾ നൽകാത്തവരെ ഉപേക്ഷിച്ച് നൽകുന്നവരെ തേടാൻ തുടങ്ങി.

എന്റെ ബിസിനസിന് ഒരു വെബ്സൈറ്റ് അത്യാവിശ്യമാണോ?

മുൻകാലങ്ങളിൽനിന്ന് വിത്യസ്തമായി ആളുകൾ കൂടുതലായും, പ്രത്യേകിച്ചും നഗരപ്രദേശങ്ങളിൽ, ഓൺലൈൻ ഷോപ്പിംഗിന് മുൻഗണന നൽകുമ്പോൾ മികച്ച ഒരു വെബ് പ്ലാറ്റ്‌ഫോമില്ലാതെ നിങ്ങളുടെ ബിസിനസിന് എങ്ങനെ മുന്നോട്ടുപോകാനാകും? ഒരുപക്ഷേ ഇതൊരു തുടക്കം മാത്രമായിരിക്കാം. കടകളിൽപോയി നേരിട്ടുള്ള ഷോപ്പിംഗ് ഉപേക്ഷിച്ച് ഓൺലൈനിലൂടെ മാത്രം ഷോപ്പിംഗ് നടത്തുന്ന കാലം വിദൂരമമെങ്കിലും സംഭവ്യമെന്നാണ് പുതിയ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിൽ ഓൺലൈൻ ഷോപ്പിംഗിനോട് ആളുകൾക്ക് മുമ്പുണ്ടായിരുന്ന വിമുഖത മാറിയിരിക്കുന്നു. ജിയോ പോലുള്ള ഭീമന്മാർ കൊണ്ടുവന്ന ഇന്റർനെറ്റ് വിപ്ലവവും സ്മാർട്ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ അത്ഭുതകരമായ വളർച്ചയും ഓൺലൈൻ ബിസിനസിന്റെ വളർച്ചയെ ത്വരിതഗതിയിലാക്കിയിട്ടുണ്ട്.ലോകത്തെ പ്രമുഖ ബിസിനസ് ഡാറ്റാ പ്ലാറ്റ്‌ഫോമായ സ്റ്റാറ്റിസ്റ്റയുടെ കണ്ടെത്തൽ പ്രകാരം2020 ഓടെ ഇന്ത്യയിൽ442 ദശലക്ഷം സ്മാർട്ഫോൺ ഉപയോക്താക്കളുണ്ടാകും.

ഫിസിക്കൽ സ്റ്റോറിനൊപ്പം ഓൺലൈൻ സെർവിസുകൂടി ലഭ്യമാക്കാതെ വരുന്ന കാലത്ത് ബിസിനസ്സുകൾക്ക് വളർച്ച സാധ്യമാകില്ല എന്നുതന്നെ പറയാം. മിക്കപ്രാവിശ്യവും ഓൺലൈനിലൂടെ മാത്രം ഷോപ്പിംഗ് നടത്തുന്ന അനേകം കസ്റ്റമേഴ്സിനെ പ്രത്യേകിച്ചും യുവ ഉപഭോക്താക്കളെ നഷ്ടപ്പെടാതിരിക്കണമെങ്കിൽ ബിസിനസ് ഓൺലൈനിലേക്ക് മാറിയേ തീരൂ. അതിനാൽ, നന്നായി പ്രവർത്തിക്കുന്ന ഒരു വെബ്സൈറ്റ് നിങ്ങളുടെ ബിസിനസിന് ഉണ്ടാകുന്നത് നിങ്ങളുടെ മുൻഗണനകളിൽ ആദ്യത്തേതാകണം.

എന്തുകൊണ്ട് ആളുകൾ ഓൺലൈൻ ഷോപ്പിംഗിലേക്ക് തിരിയുന്നു?

നേരിട്ടുള്ള ഷോപ്പിംഗിന് പകരം ഓൺലൈൻ തെരഞ്ഞെടുക്കാൻ പല കാരണങ്ങൾ ആളുകളെ പ്രേരിപ്പിക്കുന്നു. കോവിഡാനന്തരകാലത്തെ ഏറ്റവും പ്രധാന കാരണം ആരോഗ്യ സുരക്ഷ തന്നെ. മാർക്കറ്റുകളിലാണല്ലോ സാമൂഹിക സങ്കലനം കൂടുതലുണ്ടാകുന്നത്. ഇന്ത്യയിലെ പല സ്ഥലങ്ങളിലും കോവിഡ് വ്യാപിച്ചത് മാർക്കറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു. നമ്മുടെ കംഫേർട് സോണിലിരുന്ന്, സ്വസ്ഥമായി, എളുപ്പത്തിൽ ഷോപ്പിംഗ് നടത്താനുള്ള സൗകര്യങ്ങൾ, എല്ലാ ബ്രാൻഡുകളും വിരൽത്തുമ്പിൽ വരുന്ന കളക്ഷൻ, ഡിസ്‌കൗണ്ടുകൾ, യാത്രചെയ്യാനുള്ള മടുപ്പ്, സമയ ലാഭം, ഇന്ധന ലാഭം, സുഖകരമായ പേയ്മെന്റ് മെത്തേടുകൾ,റിട്ടേൺ ആൻഡ് റീഫണ്ട് ഓപ്ഷനുകൾ എന്നിവയെല്ലാം ഓൺലൈൻ ഷോപ്പിംഗിനെ കൂടുതൽ സൗകര്യപ്രദമാക്കുന്നു.

എനിക്ക് നല്ലൊരു ബിസിനസ് വെബ്സൈറ്റ് വേണം, എന്ത് ചെയ്യണം?

എങ്ങനെയെങ്കിലും ഒരു വെബ്സൈറ്റ് ഉണ്ടാക്കിയതുകൊണ്ട് പ്രയോജനമൊന്നുമില്ല. എന്തിന് നമ്മൾ വെബ്സൈറ്റ് ഉണ്ടാക്കുന്നു എന്ന ധാരണയാണ് ആദ്യം വേണ്ടത്.പേരിനു വെബ്സൈറ്റ് നിർമിക്കുകയും ബിസിനസിന് അതുമൂലം ഒരു പ്രയോജനവും ലഭിക്കാത്ത സ്ഥിതിവിശേഷമുള്ള കുറേപേരെ എനിക്കറിയാം.ധാരണയില്ലായ്മയുടെ പ്രശ്‌നമാണത്. എന്തിന് നമ്മുടെ ബിസിനസിന് വേണ്ടി ഒരു വെബ്സൈറ്റ് രൂപകൽപ്പന ചെയ്യുന്നു എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാൾക്ക് ആ വെബ്സൈറ്റ് ഉപയോഗിച്ച് എങ്ങനെ കൂടുതൽ ഉയരങ്ങളിലേക്ക് ബിസിനസിനെ കൊണ്ടുപോകാം എന്നതിനെക്കുറിച്ചും ആലോചനകളുണ്ടാകും.

നല്ലൊരു വെബ് ഡെവലപെറെ സമീപിക്കുന്നതാണ് ഏറ്റവും അഭികാമ്യം. ഫ്രീയായി സ്വന്തമായി വെബ്സൈറ്റ് നിർമിക്കാമെങ്കിലും അത് ബിസിനസിനെ വളർത്തുന്നതിൽ സഹായിച്ചുകൊള്ളണമെന്നില്ല. മാത്രവുമല്ല, ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകളുടെ ആദ്യ പേജുകളിൽ ഇടം പിടിക്കുന്ന ഒരു വെബ്സൈറ്റ് നിര്മിക്കണമെങ്കിൽ അതിന് ശെരിയായ പ്ലാനിങ്ങും വെബ് ഡെവെലപ്മെന്റിൽ നല്ല അറിവും പരിചയവും വേണം.

കസ്റ്റമേഴ്സിനെ ആകർഷിക്കുന്ന നല്ലൊരു വെബ്സൈറ്റ് നിർമിച്ചാൽ അതിനെ പിന്നെ കൃത്യമായി മാർക്കറ്റ് ചെയ്യുന്നതിലാണ് കാര്യം. അതിനായി വെക്തമായ, ക്രമാനുഗതമായ, ഫലപ്രദമായ മാർക്കറ്റിംഗ് സ്ട്രാറ്റജി കൂടി പ്ലാൻ ചെയ്യണം. ഇന്ന് ഫേസ്ബുക്, യൂട്യൂബ്,ട്വിറ്റെർ, വാട്ട്സാപ്, ഇൻസ്റ്റഗ്രാം പോലുള്ള  സോഷ്യൽ മീഡിയകളെക്കാളും ശക്തമായ മാർക്കറ്റിംഗ് പ്ലാറ്റുഫോമുകളില്ലെന്നാണ് സ്റ്റാറ്റിസ്റ്റിക്സുകൾ  സൂചിപ്പിക്കുന്നത്. നമ്മുടെ വെബ്സൈറ്റിനെ ഇത്തരം പ്ലാറ്റുഫോമുകളുമായി കൃത്യമായി സമന്വയിപ്പിക്കണം(Social media Integration).

ഇനങ്ങനെയൊക്കെ ചെയ്യുമ്പോൾ മാത്രമാണ് വെബ്സൈറ്റ് പുതിയ കസ്റ്റമേഴ്സിനെ കൊണ്ടുവരിക. ഇതിനൊക്കെ വലിയ ഇൻവെസ്റ്റ്മെന്റ് വേണ്ടിവരുമെന്നാണ് നിങ്ങളുടെ ധാരണയെങ്കിൽ അത് തെറ്റാണ്.ചുരുങ്ങിയ ചെലവിൽ ചെയ്യാവുന്ന കാര്യങ്ങളാണ് ഇതൊക്കെ. മാത്രവുമല്ല, ഈ ചെറിയൊരു ഇൻവെസ്റ്റ്മെന്റ് നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ച വേഗത്തിലാക്കുകയും കൂടുതൽ ലാഭം കൊയ്യാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും. ഇങ്ങനെയൊക്കെ കൃത്യമായ പ്ലാനിംഗോടുകൂടി വെബ്സൈറ്റ് നിർമിക്കാൻ നല്ലത് സ്വന്തമായി ഫ്രീ പ്ലാറ്റുഫോമുകൾ ഉപയോഗിക്കുന്നതിനു പകരം നിങ്ങളറിയുന്ന,പ്രാപ്‌തിയുള്ള, ചെലവുചുരുങ്ങിയ ഒരു വെബ് ഡെവലപ്പറെ കണ്ടെത്തുകയാണ്.

എത്ര രൂപക്ക് ഒരു വെബ്സൈറ്റ് ഉണ്ടാക്കാം?

പറഞ്ഞപോലെ, ഒരു വെബ്സൈറ്റ് ഉണ്ടാക്കുന്നതിന് ഭാരിച്ച ഇൻവെസ്റ്മെന്റിന്റെ ആവിശ്യമില്ല. 10000രൂപ മുടക്കിയാൽ ബേസിക് ആവശ്യങ്ങൾ നിറവേറ്റാവുന്ന നല്ലൊരു വെബ്സൈറ്റ് നിനകൾക്കു നിർമിക്കാം. ഫീച്ചേഴ്‌സുകൾ കൂടുന്നതിനനുസരിച്ചാണ് പിന്നെ ചെലവ് വർധിക്കുക. എല്ലാ ഫീച്ചേഴ്‌സുകളും ഉൾപ്പെടുത്തി നല്ല തുക ചെലവഴിച്ച് മികച്ചൊരു വെബ്സൈറ്റ് നിർമ്മിച്ചാലും ബിസിനസിന് ഇത്തരമൊരു വെബ്സൈറ്റ് നേടിക്കൊടുക്കാവുന്ന നേട്ടങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഈ ഇൻവെസ്റ്മെന്റ് തുലോം തുച്ഛമാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെടും.

നമ്മളുണ്ടാക്കിയ വെബ്സൈറ്റ് മാർക്കറ്റ് ചെയ്താൽ മാത്രമാണ് അത് ബിസിനസിനെ വളർത്തുകയുള്ളുവെന്നും മാർക്കറ്റ് ചെയ്യാനുള്ള ഏറ്റവും പവർഫുൾ ആയ സ്ട്രാറ്റജി സോഷ്യൽ മീഡിയ ഇന്റഗ്രേഷൻ ആണെന്നും നമ്മൾ പറഞ്ഞു. രണ്ടാമത്തെ മികച്ച സ്ട്രാറ്റജിയാണ് കോൺടെന്റ് മാർക്കറ്റിങ്.ഈ രണ്ടു സ്ട്രാറ്റജിക്കും ചെലവ് വളരെ ചുരുക്കമാണ്.ധാരയുണ്ടാക്കിയാൽ നമുക്ക് സ്വയം ചെയ്യാവുന്നതുമാണ്.മികച്ച വെബ്സൈറ്റ് നിർമിക്കുന്നതും അതിനെ മാർക്കറ്റ് ചെയ്യുന്നതും ചുരുങ്ങിയ ചെലവിൽ ചെയ്യാം എന്നർത്ഥം.

ഇപ്പോൾ തന്നെ വൈകി, ഇനിയും സമയം കളയണ്ട

വെബ്‌സൈറ്റൊക്കെ പിന്നെയാവാം എന്ന് വിചാരിച്ച് ഇനിയും സമയം കളയാതിരിക്കുന്നതാണ് അഭികാമ്യം. ഇനിയും വൈകിയാൽ ഇൻഡസ്ട്രിയിൽ നമ്മോടൊപ്പം മത്സരിക്കുന്നവർ ഒട്ടേറെ മുന്നോട്ട് സഞ്ചരിക്കുകയും നമ്മൾ പിന്തള്ളപ്പെടുകയും ചെയ്യും. ഇന്ത്യയിൽ2019 ൽ687.62 മില്യൺ ഇന്റർനെറ്റ് ഉപയോക്താക്കളുണ്ടായിരുന്നെങ്കിൽ2021 ആകുമ്പോയേക്കും അത്829 മില്യൺ ആകുമെന്നാണ് കണക്കുകൾ. 71% ഇന്റർനെറ്റ് ഉപയോക്താക്കളും ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരാണെന്ന് സ്റ്റാറ്റിസ്റ്റയുടെ പഠനവും സൂചിപ്പിക്കുന്നു.ഇനി ആലോചിച്ചു നോക്കൂ, ഒരു മികച്ച ബിസിനസ് വെബ്സൈറ്റ് നിങ്ങൾക്ക് എത്രമാത്രം പുതിയ ഉപഭോക്താക്കളെ കൊണ്ടുവന്നേക്കാമെന്ന്; ഇനിയും വൈകിപ്പിച്ചാൽ എത്രത്തോളം ഉപഭോക്താക്കളെ നിങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന്.

അതുകൊണ്ട്, ഇന്നുതന്നെ ശ്രമങ്ങളാരംഭിച്ചോളൂ; മികച്ചൊരു വെബ്സൈറ്റ് നിർമിച്ച് നിങ്ങളുടെ ബിസിനസിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ.

Categories: Malayalam
arul joseph: Arul M Joseph, a freelance web designer and developer based in Kerala, leverages over 12 years of experience to create stunning, SEO-friendly, and tailored websites for businesses of all sizes, from startups to multinational corporations.
Related Post
whatsapp
line